ഇന്നലെകളിലൂടെ
ഉറകമുണരുമ്പോൾ
ഇന്നലെകളിൽ : കണ്ണൊന്നുതിരുമി നെളിഞ്ഞു അമർന്നു മുറ്റത്തൊട്ടൊന്നു പോയിനോക്കും ചുമ്മാ .
ഇന്ന് : കണ്ണുതിരുമാൻ സമയമില്ല നേരെ തലകം ഭാഗത്തുള്ള മൊബൈൽ എടുത്ത് ചുമ്മാ ഒന്ന് സമയംനോക്കി വാട്സ്ആപ്പ് ഫേസ്ബുക് തുടങ്ങിയ ആപിൽ നോട്ടിഫിക്കേഷൻ വല്ലതും ഉണ്ടോ നോക്കും ഒരുകാര്യവുമില്ല.
പ്രഭാതകർമം
ഇന്നലെകളിൽ: പല്ലുതേച്ചു ചായകുടിച്ചു കുളിമുറിയിലൊക്കെ കേറി കാര്യംകളൊക്കെ കഴിഞ്ഞു.
ഇന്ന്: ചായ കുടി മൊബൈൽ നോൺടി. പല്ലുതേപ്പും കക്കൂസിൽപോകും മൊബൈൽനോട്ടവും ഒരുമിച്ച് എല്ലാം കഴിഞ്ഞു ഇറങ്ങി.
ഇന്ന്പിന്നെ അന്നത്തെ ദിവസം 80 ശതമാനം മൊബൈലിൽ തന്നെ ജീവിതം (ഇന്ന് മൊബൈലുമായി ബന്ധമില്ലാത്ത ജോലികൾ ഇല്ല എന്നുതന്നെ പറയാം )
കുടുംബം
ഇന്നലെകളിൽ : ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കലും കാര്യങ്ങൾ പറയലും അങ്ങനെ പോകും.ബഹുമാനം അത് ഇല്ലാതെയുള്ള സംസാരങ്ങൾ ഇല്ല.
ഇന്ന്: ഭക്ഷണം കഴിക്കുമ്പോൾ മൊബൈലും Tv യും കൂട്ടിനില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ല. അപ്പുറത്തെ റൂമിലുള്ള അച്ഛനോട് സംസാരിക്കണമെങ്കിൽ മകൻ വാട്സാപ്പിൽ ബ്രോ എവിടെണ്. അച്ഛൻ യെസ് ബ്രോ ഞാൻ റൂമിലുണ്ട്.
കാലം മാറുന്നതിനനുസരിച്ചു കോലം മാറുന്ന രക്ഷിതകൾ വാർത്തെടുക്കുന്നത് റോബോട്ടുകളെയാണ് വികാരമുള്ള സ്വന്തം ഇച്ഛക്ക് മാത്രം പ്രവർത്തിക്കാൻ അറിയുന്ന റോബോട്ടുകളെ. എല്ലാ ഉപകരണങ്ങളും മനുഷ്യന്റെ നന്മക്കുള്ളതാണ് അത് ഉപയോഗിക്കുന്ന രീതി ശരിയാകാൻ നമുക്ക് കഴിഞ്ഞാൽ. നന്മ പകരട്ടെ ലോകമെമ്പാടും.
Comments
Post a Comment