ഇന്നലെകളിലൂടെ
ഉറകമുണരുമ്പോൾ ഇന്നലെകളിൽ : കണ്ണൊന്നുതിരുമി നെളിഞ്ഞു അമർന്നു മുറ്റത്തൊട്ടൊന്നു പോയിനോക്കും ചുമ്മാ . ഇന്ന് : കണ്ണുതിരുമാൻ സമയമില്ല നേരെ തലകം ഭാഗത്തുള്ള മൊബൈൽ എടുത്ത് ചുമ്മാ ഒന്ന് സമയംനോക്കി വാട്സ്ആപ്പ് ഫേസ്ബുക് തുടങ്ങിയ ആപിൽ നോട്ടിഫിക്കേഷൻ വല്ലതും ഉണ്ടോ നോക്കും ഒരുകാര്യവുമില്ല. പ്രഭാതകർമം ഇന്നലെകളിൽ : പല്ലുതേച്ചു ചായകുടിച്ചു കുളിമുറിയിലൊക്കെ കേറി കാര്യംകളൊക്കെ കഴിഞ്ഞു. ഇന്ന് : ചായ കുടി മൊബൈൽ നോൺടി. പല്ലുതേപ്പും കക്കൂസിൽപോകും മൊബൈൽനോട്ടവും ഒരുമിച്ച് എല്ലാം കഴിഞ്ഞു ഇറങ്ങി. ഇന്ന്പിന്നെ അന്നത്തെ ദിവസം 80 ശതമാനം മൊബൈലിൽ തന്നെ ജീവിതം (ഇന്ന് മൊബൈലുമായി ബന്ധമില്ലാത്ത ജോലികൾ ഇല്ല എന്നുതന്നെ പറയാം ) കുടുംബം ഇന്നലെകളിൽ : ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കലും കാര്യങ്ങൾ പറയലും അങ്ങനെ പോകും.ബഹുമാനം അത് ഇല്ലാതെയുള്ള സംസാരങ്ങൾ ഇല്ല. ഇന്ന്: ഭക്ഷണം കഴിക്കുമ്പോൾ മൊബൈലും Tv യും കൂട്ടിനില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ല. അപ്പുറത്തെ റൂമിലുള്ള അച്ഛനോട് സംസാരിക്കണമെങ്കിൽ മകൻ വാട്സാപ്പിൽ ബ്രോ എവിടെണ്. അച്ഛൻ യെസ് ബ്രോ ഞാൻ റൂമിലുണ്ട്. കാലം മാറുന്നതിനനുസരിച്ചു കോലം മാറുന്ന രക്ഷിതകൾ വാർത്തെടുക്...